Breaking News

Breaking News

Friday, February 21, 2014

ദൈവദശകം

ആധുനിക യുഗത്തിന്റെ പ്രവാചകനായ നാരായണ ഗുരുവിന്റെ അമൃതവാണികള്‍.

ശാസ്‌ത്രത്തിന്റെയും ഭൗതിക വളര്‍ച്ചയുടെയുമായ ഈ കാലഘട്ടത്തില്‍ സ്വാതന്ത്ര്യത്തെപ്പറ്റി അധികം വിചാരം കൊളളുന്ന ആധുനിക മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പ്രാര്‍ത്ഥനാഗീതം.

ശിവഗിരിയിലെ അന്തേവാസികളായ കുട്ടികള്‍ക്കുവേണ്ടി 1914ല്‍ ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന് നൂറാണ്ട് തികയുന്നു.'ദൈവമെ കാത്തുകൊള്‍കങ്ങ്....' എന്നു തുടങ്ങുന്ന ഗുരുദേവകൃതിയില്‍ എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണുള്ളത്. ആകെ 40 വരികള്‍. അദൈ്വത ദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ലളിതമായി ഗുരുദേവന്‍ അവതരിപ്പിച്ചിട്ടുള്ളത്. ആത്മജ്ഞാനപ്രാപ്തിക്ക് ഉതകുന്ന ദൈവദശകം ജാതി-മത വൈരുദ്ധ്യങ്ങള്‍ക്കപ്പുറം കടന്ന് മനുഷ്യനെ ഈശ്വരനോടടുപ്പിക്കാന്‍ സഹായകമായ രചനയാണ്.



1 comment:

  1. ഗുരു ധർമം വിജയിക്കട്ട.

    ReplyDelete

Designed By Published.. Blogger Templates